അബദ്ധം (കുഞ്ഞു കഥ 4)

ഹിറ്റ്ലർ എന്ന പേരിൽ മലയാളത്തിലൊരു ഹിറ്റ് സിനിമയുണ്ട്. ആ സിനിമയിൽ അറുപതിനോടടുത്ത ഒരു അദ്ധ്യാപകൻ തന്റെ ശിഷ്യയെ ബലാത്കാരം ചെയ്തിട്ട് അതു ചോദിക്കാൻ ചെന്ന പെണ്ണിന്റെ സഹോദരനോട് പറയുന്ന ചില ന്യായങ്ങളുണ്ട്. മദ്യത്തിന്റെ പുറത്ത് പറ്റിപ്പോയ ഒരു അബദ്ധമെന്നും അതിലുപരിയായി ആ പെൺകുട്ടിയൊന്ന് ഉറക്കെ കരഞ്ഞിരുന്നെങ്കിൽ തനിക്കാ തെറ്റ് പറ്റില്ലായിരുന്നു എന്നുമാണവ.

പ്രസ്തുത സിനിമയ്ക്ക് മുൻപും പിൻപും വന്ന ഒരു പാട് ‘നല്ല’ സിനിമകളും പരക്കെ അംഗീകരിക്കപ്പെട്ട ഒരു സത്യമെന്നോ, അതുമല്ലങ്കിൽ ഒരു ന്യായമായ ന്യായീകരണമെന്ന തരത്തിലോ ഈ സംഭാഷണ ശകലത്തെ തിരിച്ചും മറിച്ചും ഉപയോഗിച്ച് ഓരോ പെൺകുട്ടിയേയും ബലാത്സഗം ചെയ്ത് ‘നടിച്ചു’ കയ്യടി വാങ്ങി. ഇത് കണ്ട് വളർന്ന പുതിയ തലമുറകളും അവരുടെ യുവത്വം കൂട്ടത്തോടെ ആഘോഷിച്ചിട്ട് ഏതാണ്ടിതു പോലൊക്കെ – മദ്യലഹരി, അബദ്ധം – എന്നൊക്കെ പറഞ്ഞ് തടി തപ്പി.

ഒരു ചെയിഞ്ചിനായിട്ട് ഭാര്യ എന്ന പുണ്യത്തെ പോലും മറന്ന് അബദ്ധം പറ്റിപ്പോയ ‘മാന്യന്മാരും’ അറേബ്യയിലെ അത്തറുകൾ പൂശി ആ രക്തക്കറ കഴുകി കളഞ്ഞു. നാണം മറയ്ക്കാനും വിശപ്പ് മാറ്റാനും വഴിയില്ലാത്തവരുടേയും കാര്യത്തിലാണെങ്കിൽപ്പിന്നെ ആക്ഷേപ മേയില്ല… കാരണം അവരൊക്കെ അംഗീകൃതരും പുരുഷന്റെ അവകാശങ്ങളുമാണല്ലോ പണ്ടേയ്ക്കു പണ്ടേ! എന്നാൽ, സൂര്യൻ രാത്രിയുദിച്ച ചില നേരങ്ങളിൽ അവിടേയും ചിലർക്ക് മദ്യത്തിന്റെ പുറത്ത്, മദ്യത്തിന്റെ പുറത്തു മാത്രം അബദ്ധം പറ്റിപ്പോയത്രേ!

എന്തൊക്കെയായാലും ഏതൊരു ദുഷ്ടനേയും രക്ഷിക്കാൻ ദൈവയോഗം കിട്ടിയവർ പാർത്തു നടക്കുന്ന സ്ഥലങ്ങളിൽ ഒരു പുരുഷനും തെറ്റുകാരനല്ല.മറിച്ച് അറിവില്ലാതെ അബദ്ധത്തിൽ ചാടിപ്പോകുന്ന പാവങ്ങൾ മാത്രം.

കുമ്പസാരക്കൂടുകൾ കുമ്പസരിച്ച് തുടങ്ങിയ ഈ കാലത്ത് DNA ടെസ്റ്റുകളിൽ പട്ടികൾക്കും പൂച്ചകൾക്കും വരെ അബ്ധങ്ങൾ പറ്റി. എന്തായാലും ഇതൊക്കെ കണ്ട് മരണം മാത്രം പ്രതീക്ഷിച്ച് കിടക്കുന്നൊരു മലയാളം മുൻഷി പറഞ്ഞു പോയി, “അറിഞ്ഞോണ്ടു ചെയ്യുന്ന ഇത്തരം തെറ്റുകളെങ്ങനെ അബദ്ധമാകും? മദ്യത്തെ കൂട്ടുപിടിച്ച് എന്തു തോന്ന്യാസവും ആകാമെന്ന് കരുതുന്ന ഇവരുടെയൊക്കെ ന്യായങ്ങൾ കേൾക്കാനും, പറഞ്ഞോണ്ടു നടക്കാനും, പിന്നെ ഇവനെയൊക്കെ സംരക്ഷിക്കാനും ഇവിടെ നിയമവും (സ്ത്രീകളായ അമ്മമാർക്കു ജനിച്ചു വളർന്ന) നാട്ടുകാരുമുണ്ടല്ലോ, ശിവ, ശിവ! കലികാലം.

അനുബന്ധം: വഴിയോരങ്ങളിൽ ഭിക്ഷയ്ക്കിരിക്കുന്ന ഒരു പേക്കോലം അതിന്റെ കണ പിടിച്ച, കരയുന്ന കുഞ്ഞിനോട് സ്റ്റേറ്റ് കാറുകൾ കാട്ടി പറഞ്ഞു, ആ പോകുന്ന കാറുകളിൽ നിന്റെ അച്ഛന്മാരുണ്ട് . കരഞ്ഞു ബഹളമുണ്ടാക്കിയാൽ അവർ നിന്റെ നാവ് പിഴും… ചുട്ടു കളയും നമ്മളെ…

Advertisements

Author: Dr Ambu R.Nair

An ardent fan of Art & മലയാളം.

13 thoughts on “അബദ്ധം (കുഞ്ഞു കഥ 4)”

  1. I searched the word in Cambridge Dictionary, and there I get this meaning for PHEW: used when you are happy that something difficult ordangerous has finished or is not going to happen, or when you are tired or hot. I learned a new word…Thanks Guru…

   Liked by 1 person

   1. പ്രിയപ്പെട്ട അഖില, ഒരു മാന്യ വായനക്കാരൻ എന്നോട് കുറേ മാറ്റങ്ങൾ നിർദ്ദേശിച്ചു… അവയെല്ലാം വളരെ പ്രസക്തമായി തോന്നുകയാൽ ആ മാറ്റങ്ങൾ വരുത്തി ഞാനീ കഥ അപ്ഡേറ്റ് ചെയ്യുകയാണ്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ എന്റെ കഥയ്ക്ക് ഒരു പുതുജീവൻ നൽകി… ഇപ്പോൾ ഇതൊന്നു വായിച്ചു നോക്കൂ…

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s