വിശപ്പ് (കുഞ്ഞു കഥ 1)

“ജoരാഗ്നിയാളുന്നൊരൊട്ടു വയറും

ജലാംശമുണങ്ങിയോരെല്ലു തനുവും

ജനിമൃതി പാശങ്ങൾ ചുറ്റാനറയ്ക്കുന്ന

ജനനിയാം ഭൂമിതൻ ഭ്രാന്ത പുത്രാ

നിന്റെ വിശപ്പിന്റെ കാട്ടുതീയാറ്റുവാൻ

പ്രാർത്ഥിക്കയാണ് ഞാൻ നിന്നാത്മമിത്രം.” 

                                                    __*****

കവിത പൂർത്തിയാക്കി പേരും ഭംഗിയായി എഴുതിയപ്പോഴേയ്ക്കും ഭിക്ഷക്കാരന്റെ വിശപ്പുകണ്ട് അവന് അന്നം കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കാമെന്നെഴുതിയ അവന്റെ “മിത്രം”- അതെ, ആ കവിവര്യൻ- സീരിയൽ മാനിയാക്ക് ആയ ഭാര്യയെ വിളിച്ച് മൊഴിഞ്ഞു, ” പ്രാണസഖീ, ചോറും പൊള്ളിച്ച കരിമീനും എടുത്തു വച്ചേ, കൈ കഴുകി ഞാനിതാ വരുന്നു”.

Advertisements

Author: Dr Ambu R.Nair

An ardent fan of Art & മലയാളം.

6 thoughts on “വിശപ്പ് (കുഞ്ഞു കഥ 1)”

  1. ഒറ്റ വരിയിലെ ഈ വിമർശനം അതി ഗംഭീരം👌. കഥയിലെ കവിയേയും, ഈ കവിയെയും കവിതയേയും ചമച്ച കഥാകാരനേയും ദന്തഗോപുരത്തിലിരുത്തുക വഴി താങ്കൾ ഇരു കൂട്ടരുടേയും കണ്ണ് തുറപ്പിക്കുകയാണ് ചെയ്തത്. വിമർശക ധർമ്മം മറക്കാത്ത വിമർശകൻ അതാണ് താങ്കൾ.

   Liked by 1 person

 1. ദീപസ്ഥംഭം മഹാസചര്യം എനിയ്ക്കും കിട്ടണം ലൈക്കും പ്രശസ്തിയും. ഇക്കാലത്തെ 50% മനുഷ്യസ്നേഹികൾ എങ്കിലും ഈ ചിന്താഗതിക്കാരാണ്

  Like

 2. ഇതാണ് കലികാലം.
  വിശപ്പിനെ വരച്ച കലാകാരന്മാരിൽ ഒരു നല്ല ശതമാനവും ചിത്രം പൂർത്തിയാകുമ്പോൾ പൊടി തട്ടിയവരാണ്. ഒരു ശതമാനം ഉണ്ടായേക്കാം. ചായം മാറ്റി വെച്ച് വിശപ്പിന്റെ തൊണ്ടക്ക് ഒരു കപ്പ് ചായ വാങ്ങി കൊടുക്കാൻ.

  Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s